താവം മേല്‍പ്പാലം നാളെയല്ല, ഇന്ന് രാത്രി 10 ന് തന്നെ ഓപ്പണായി——

പഴയങ്ങാടി: നാളെത്തേക്ക് കാത്തുനില്‍ക്കാതെ താവം മേല്‍പ്പാലം ഇന്നു രാത്രി തന്നെ തുറന്നു.

ജനുവരി 13 ന് നാളെ താവം, പാപ്പിനിശ്ശേരി മേല്‍പ്പാലങ്ങള്‍ തുറക്കുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ഇന്ന് രാത്രി പത്തോടെയാണ് എം.വിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ഡിസംബര്‍ 20 നാണ് പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്.