മോഷ്ടാക്കള്‍ വീട് തകര്‍ത്തു-ഗ്യാസ് കുറ്റികളുമായി സ്ഥലംവിട്ടു.
തളിപ്പറമ്പ്: മോഷ്ടാക്കള്‍ വീട് തകര്‍ത്തു, പണം വെച്ച ഷെല്‍ഫ് തുറക്കാന്‍ കഴിയാത്തതിനാല്‍ 2 ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച് കൊണ്ടുപോയി.

ഏഴോം അടിപ്പാലത്തെ പൊന്നന്റകത്ത് അബ്ദുള്ള ഹാജിയുടെ വീട്ടിലാണ് സംഭവം നടന്നത്.
രണ്ട് ദിവസമായി അബ്ദുള്ളഹാജിയും ഭാര്യയും മകളുടെ ചുമടുതാങ്ങിയിലുള്ള വീട്ടിലായിരുന്നു.
മകളുടെ ഭര്‍ത്താവും പാണപ്പുഴ വില്ലേജ് ഓഫീസറുമായ കെ.അബ്ദുള്‍കരീം ഉംറ നിര്‍വ്വഹിക്കാന്‍ പോകുന്നതിനാലാണ് ഇരുവരും വീടുപൂട്ടി പോയത്.
ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആയിരിക്കും മോഷ്ടാക്കള്‍ എത്തിയതെന്നാണ് നിഗമനം.
മുന്നിലെ ഗ്രില്‍സ് തകര്‍ത്ത മോഷ്ടാക്കള്‍ അകത്തേക്കുള്ള വാതിലുകള്‍ കൂടി തകര്‍ത്ത ശേഷം മുറിയിലെ ഷെല്‍ഫുകള്‍ കുത്തിത്തുറന്ന് എല്ലാ സാധനങ്ങലും വാരിവലിച്ചിട്ട നിലയിലാണ്.
സ്വര്‍ണമൊന്നും വീട്ടിലുണ്ടായിരുന്നില്ല. കുറച്ച് പണം സൂക്ഷിച്ച ഷെല്‍ഫ് മോഷ്ടാക്കള്‍ക്ക് തുറക്കാനും കഴിഞ്ഞിട്ടില്ല.
പഴയങ്ങാടി പ്രിന്‍സിപ്പല്‍ എസ്.ഐ രൂപ മധുസൂതനന് സ്ഥലത്തെത്തി അന്വേഷണം നടത്തി.
