സ്റ്റുഡിയോയില്‍ മോഷണം- ഒരു ലക്ഷം രൂപയുടെ കാമറ നഷ്ടപ്പെട്ടു.

കല്യാശേരി: സ്റ്റുഡിയോയില്‍ മോഷണം ഒരു ലക്ഷം രൂപയുടെ കാമറ മോഷണം പോയി. കല്യാശേരി ഹൈസ്‌കൂളിന് സമീപത്തെ പ്രസൂണ്‍ സ്റ്റുഡിയോ ഉടമ പ്രേംകുമാറിന്റെ കാമറയാണ് മോഷണം പോയത്.

ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന കള്ളന്‍ ഷട്ടറും തകര്‍ത്താണ് അകത്തുകടന്ന് കാമറയും ഫ്‌ലാഷും
, ബാറ്ററി എന്നിവയുള്‍പ്പെടെ മോഷ്ടിച്ചത്.

വിവരമറിഞ്ഞ് കണ്ണപുരം സി.ഐ എ.അനില്‍കുമാര്‍, എസ്.ഐ സി.ജി.സാംസണ്‍, എസ്.ഐ ബിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.