തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മോഷണം.

ഇരിട്ടി: തനിച്ച്താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി.

ഇരിട്ടി കീഴൂര്‍ താലൂക്ക് ആശുപത്രി റോഡിലെ പാണേരി വീട്ടില്‍ പി.റഫീക്കിന്റെ പരാതിയിലാണ് കേസ്.

റഫീക്കിന്റെ ഉമ്മ താമസിക്കുന്ന വീട്ടില്‍ 12 ന് രാത്രി 8 മണിക്കും 13 ന് പുലര്‍ച്ചെ 5 നും ഇടയിലാണ് മോഷണം നടന്നത്.

മേശവലിപ്പില്‍ സൂക്ഷിച്ച ഒന്നരപവന്റെ സ്വര്‍ണവളയും 4000 രൂപയും ടോര്‍ച്ചും മോഷ്ടിച്ചതായാണ് പരാതി. ഇരിട്ടി പോലീസ് കേസെടുത്തു.