വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് സ്വര്‍ണവും 58,000 രൂപയും കവര്‍ന്നു.
ചന്തേര: വീടിന്റെ പിന്‍വശത്തെ ഗില്‍സ് തകര്‍ത്ത് അകത്തുകടന്ന് അരപവന്റെ രണ്ട് സ്വര്‍ണമോതിരങ്ങളും 58,000 രൂപയും കവര്‍ച്ച നടത്തി.

തൃക്കരിപ്പൂര്‍ നോര്‍ത്തിലെ മൂപ്പന്റകത്ത് ആയിഷയുടെ(42)വീട്ടിലാണ് 15 ന് വൈകുന്നേരം 5.30 നും രാത്രി 8.30 നും ഇടയില്‍ കവര്‍ച്ച നടന്നത്.
ബെഡ്റൂമിലെ അലമാരതുറന്നാണ് മോഷണം നടത്തിയത്. ചന്തേര പോലീസ് കേസെടുത്തു.
