Skip to content
തളിപ്പറമ്പ്: ക്ഷേത്രത്തില്‍ കവര്‍ച്ച, ഒന്നര പവന് തൂക്കമുള്ള സ്വര്ണത്തിന്റെറ ദേവീരൂപവും ചെമ്പുപാത്രവും കിണ്ടിയും മോഷണം പോയതായി പരാതി.
പട്ടുവം മാണുക്കര നെല്ലിയോട്ട് കാലിപ്പറമ്പ് തായ്പരദേവതാ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
ഇന്ന് രാവിലെ സംക്രമപൂജക്ക് നടതുറന്നപ്പോഴാണ് മോഷണം നടന്നത് മനസിലായത്.
നിത്യവിളക്ക് തെളിയിക്കാറുള്ള ക്ഷേത്രം സംക്രമപൂജക്ക് മാത്രമേ തുറക്കാറുള്ളൂ എന്നതിനാല്‍ മോഷണം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല.
ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കപ്പെട്ടതായി കാണുന്നില്ല.
പോലീസില്‍ പരാതി ലഭിച്ചത്പ്രകാരം എസ്.ഐ രമേശന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.