രണ്ടര ലക്ഷം രൂപയുടെ ചെങ്കല്ല് മോഷ്ടിച്ചതായി പരാതി.
ചീമേനി: രണ്ടര ലക്ഷം രൂപയുടെ ചെങ്കല്ല് മോഷ്ടിച്ചതായി പരാതി.

ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റ് മാനേജരുടെയും കണ്ടാലറിയാവുന്ന മറ്റ് ചിലരുടെയും പേരില്‍
കേസ്.
ചീമേനി ഒയോളം ഓലാട്ടെ കുന്നുമ്മല്‍ കുഞ്ഞിരാമന്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രാവിലെ 8 നും വൈകുന്നേരം 5 നും ഇടയിലാണ് സംഭവം.
കുഞ്ഞിരാമന്റെ പട്ടയഭൂമിയില്‍ ചുറ്റുമതില്‍ കെട്ടാന്‍ ഇറക്കി വെച്ച 3000 ചെങ്കല്ലുകള്‍ മോഷ്ടിച്ചതായാണ് പരാതി.
രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന കല്ലുകളാണ് നഷ്ടപ്പെട്ടതെന്ന് കാണിച്ച് കുഞ്ഞിരാമന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ അന്യായ പ്രകാരം കോടതി നിര്‍ദ്ദേശമനുസരിച്ചാണ് കേസെടുത്തത്.
