തോമാപുരം പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു-
ചിറ്റാരിക്കാല്‍: നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്ത മോഷ്ടാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
പള്ളിക്കുന്ന് സ്വദേശി രാജേഷിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്.
പള്ളിയുടെ മുന്‍വശം റോഡരികിലായി സ്ഥാപിച്ചതായിരുന്നു നേര്‍ച്ചപ്പെട്ടി.
6000 നും 7000 നും ഇടിയിലുള്ള തുക പെട്ടിയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.
27 ന് രാത്രി 8 നും 28 ന് രാവിലെ 6.15 നും ഇടയില്‍ കവര്‍ച്ച നടന്നതാണ് കരുതുന്നത്.
മാടക്കാംപുറത്ത് പി.ടി.വര്‍ക്കിയുടെ പരാതിയിലാണ് കേസ്.
രാജേഷ് നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്ന സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ പേരില്‍ കേസെടുത്തത്.
