തിരുപ്പുകളൂര്‍-അഗ്നിപുരീശ്വര ക്ഷേത്രം-

            തമിഴ്‌നാട്ടില്‍ നാഗപട്ടണം ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പുകളൂരിലെ അഗ്‌നിപുരീശ്വര ക്ഷേത്രം (തിരുപ്പുകളൂര്‍ ക്ഷേത്രം എന്നും അറിയപ്പെടുന്നു).

ശിവനാണ് ഇവിടെ പ്രതിഷ്ഠ. തമിഴ് വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ ചോളരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവന്‍ അഗ്‌നിപുരീശ്വരനായും അദ്ദേഹത്തിന്റെ പത്‌നി പാര്‍വതിയെ കരുന്ദര്‍ കുഴലിയായും ഇവിടെ ആരാധിക്കുന്നു.

ശൈവ സന്യാസിയായ അപ്പര്‍ മോക്ഷം പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണിത്.

ക്ഷേത്രത്തിന് ചുറ്റും ഒരു കരിങ്കല്‍ ഭിത്തിയും അഞ്ച് നിലകളുള്ള രാജഗോപുരങ്ങളുണ്ട്.

അമാവാസി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 6 മുതല്‍ 12 മണി വരെയും വൈകുന്നേരം 4:30 വരെയും ക്ഷേത്രം തുറന്നിരിക്കും.

ക്ഷേത്രത്തില്‍ ആറ് ദൈനംദിന ആചാരങ്ങളും മൂന്ന് വാര്‍ഷിക ഉത്സവങ്ങളും നടക്കുന്നു,

അതില്‍ തമിഴ് മാസമായ വൈകാശിയില്‍ (മെയ്-ജൂണ്‍) ആഘോഷിക്കുന്ന പത്ത് ദിവസത്തെ വൈകാശിപൗര്‍ണമി ബ്രഹ്മോത്സവം, തമിഴ് മാസമായ വൈകാശിയിലെ അഗ്‌നിപുരീശ്വരര്‍ക്കുള്ള ഉത്സവം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ആരാധനകള്‍.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഹിന്ദുമത ധര്‍മ്മസ്ഥാപന ബോര്‍ഡാണ് ക്ഷേത്രത്തിന്റെ പരിപാലനവും ഭരണവും നടത്തുന്നത്.

പെരിയപുരാണത്തില്‍ ഈ ക്ഷേത്രത്തേക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങളുണ്ട്.

ഈ ക്ഷേത്രത്തിന് സമീപത്തായി രാമനാഥേശ്വര ക്ഷേത്രം, തിരുമുരുകല്‍ ക്ഷേത്രം, തിരുച്ചെങ്കാട്ടംകുടി, തിരുക്കണ്ണപുരം എന്നീ ക്ഷേത്രങ്ങളുമുണ്ട്.