തൊഴിലന്വേഷകരേ വരൂ–ത്രിദിന തൊഴില്‍മേള-
കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടക്കും.
കസ്റ്റമര്‍ സര്‍വീസ് മാനേജര്‍/ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് മാനേജര്‍ (സിവില്‍), സിവില്‍ എഞ്ചിനീയര്‍, ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍, പേഴ്‌സനല്‍ അസിസ്റ്റന്റ്, ഓട്ടോകാഡ്, സ്‌റ്റോര്‍ കീപ്പര്‍, അക്കൗണ്ടന്റ്, ഫാക്കല്‍റ്റി (അക്കൗണ്ടിങ്), മൊബൈല്‍ ടെക്‌നീഷ്യന്‍, സിസിടിവി ഫ്രണ്ട് ഓഫീസില്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് സ്റ്റാഫ്, ഓവര്‍സീസ് കൗണ്‍സിലര്‍, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മാര്‍കോം എഞ്ചിനീയര്‍, എച്ച് ആര്‍, സെയില്‍സ് മാനേജര്‍/എക്‌സിക്യൂട്ടീവ്, കാഷ്യര്‍, രജിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്, സര്‍വീസ് മാനേജര്‍, സര്‍വീസ് അഡൈ്വസര്‍, സര്‍വീസ് ടെക്‌നീഷ്യന്‍, ഡെലിവറി എക്‌സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ എം കോം/ ബി കോം/ എംബിഎ/ ഡിഗ്രി ഇന്‍ സയന്‍സ്/ ബിടെക് സിവില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ് ബിടെക്ക് മെക്കാനിക്കല്‍ എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.