മൊഴിമാറ്റാന്‍ ഫോണ്‍ വഴി ഭീഷണി പ്രതിക്കെതിരെ പോലീസ് കേസെടുത്തു
പനത്തടി: കോടതിയില്‍ വിചാരണ നടക്കുന്ന ക്രിമിനല്‍ കേസില്‍ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
പനത്തടി പാണത്തൂര്‍ നെല്ലിക്കുന്നിലെ പരുത്തിപ്പള്ളിക്കുന്നേല്‍ വീട്ടില്‍ സജല്‍ ഷാജിയെയാണ് 2021 ല്‍ 161-ാം നമ്പറായി രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇപ്പോള്‍ ഹോസ്ദുര്‍ഗ്
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ നടന്നുവരുന്നതുമായ കേസില്‍ മൊഴി മാറ്റണമെന്ന് കേസിലെ പ്രതി ഷാജി ആവശ്യപ്പെട്ട് 24 ന് ഉച്ചക്ക് 12.53 നും 2.45 നും ഇടയില്‍ പലതവണ ഭീഷണിപ്പെടുത്തിയത്.
സജല്‍ ഷാജി കോടതി മുമ്പാകെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പാണത്തൂരിലെ ഷാജിക്കെതിരെ കേസെടുത്തത്.
