എല്ലാം ശരിയാവും— ജനുവരി-10 തിങ്കളാഴ്ച്ച മുതല്‍ തളിപ്പറമ്പില്‍-
തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ തീരുമാനം.
തളിപ്പറമ്പ് ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി ഇന്ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ വിളിച്ചുചേര്‍ത്ത വിവിധ വിഭാഗങ്ങളില്‍പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.
മെയിന്‍ റോഡിലും ദേശീയപാതയിലും കയ്യേറ്റങ്ങള്‍ കര്‍ശനമായി തന്നെ തടയും.
കുപ്പം പാലത്തിന് സമീപം റോഡ് കയ്യേറിയുള്ള കച്ചവടങ്ങളും ഒഴിവാക്കും.
മെയിന്‍ റോഡില്‍ വിവിധ ഭാഗങ്ങളില്‍ തട്ടുകടകളും അനധികൃത കച്ചവടങ്ങളും തടയും.
പാര്‍ക്കിങ്ങ് കാര്യക്ഷമാക്കാനും യോഗം നഗരസഭാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നാളെയും മറ്റന്നാളും അനധികൃത കച്ചവടക്കാര്‍ക്കും വാഹന പാര്‍ക്കിങ്ങുകാര്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കുകയും തിങ്കളാ്‌ഴ്ച്ച(ജനുവരി-10)മുതല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്യാനാണ് തീരുമാനം.
പോലീസിന്റെ കാര്യക്ഷമതയില്ലായ്മയാണ് വലിയൊരളവോളം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശനങ്ങല്‍ ഉന്നയിച്ചു.
പൊതുമരാമത്ത്, റവവ്യൂ, പോലീസ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധനകളും നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുമെന്ന് ആര്‍.ഡി.ഒ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, വ്യാപാരി നേതാവ് കെ.എസ്.റിയാസ്,
വ്യാപാരി വ്യവസായി സമിതി നേതാവ് കെ.എം.ലത്തീഫ് എന്നിര്‍ പങ്കെടുത്തു. ഓട്ടോ-ബസ് തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
