ട്രെയിന്‍തട്ടി മരിച്ച ബി.ജെ.പി നേതാവിന് കനത്ത കടബാധ്യത.

പയ്യന്നൂര്‍:ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ട ബി.ജെ.പി നേതാവിന് കനത്ത കടബാധ്യതയെന്ന് സൂചന.

ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം മാത്തില്‍ തവിടിശ്ശേരി സ്വദേശിയും അരവഞ്ചാലില്‍ വ്യാപാരിയുമായ പനയന്തട്ട തമ്പാന്‍(57)നെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ:ശ്യാമള.

മക്കള്‍: ശ്വേത, കൃഷ്ണ, മൃദുല്‍ലാല്‍.

മരുമക്കള്‍: ബിജേഷ്(പരിയാരം), നവീന്‍(ചട്ട്യോള്‍).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍(ചീമേനി), നിഷ(ചന്തപുര), അനില്‍(ചീമേനി).

പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നുമുതല്‍ നാലുവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കരിക്കും.