മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

തളിപ്പറമ്പ്: കൂറ്റന്‍ മരം റോഡിന് കുറുടെ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

കയ്യം നാഗം ക്ഷേത്രം റോഡിലാണ് ഇന്ന് രാവിലെ ഏഴോടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.

ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പൂന്നി എന്ന മരമാണ് റോഡിലേക്ക് വീണത്.

തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍, സേനാംഗങ്ങളായ ടി.വിജയ് സി.അഭിനേഷ്, പി.നിമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി.

കെ.എസ്.ഇ.ബിയുടെ ലൈന്‍ മരത്തിന്റെ വീഴ്ച്ചയില്‍ തകര്‍ന്നു.