മരങ്ങളും പരസ്യബോര്‍ഡും കടപുഴകി-


 

തളിപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും മരങ്ങളും പരസ്യബോര്‍ഡും കടപുഴകി, അഗ്നിശമനസേന തടസങ്ങള്‍ നീക്കംചെസ്തു.

ഇന്നലെ രാത്രി ഏഴോടെ കൊളത്തൂരിനടുത്ത് തലക്കുളത്താണ് രണ്ട് മരങ്ങള്‍ കടപുഴകി വീണത്. ഒരുമരം ഇകട്രിക്ക് ലൈനില്‍ വീണതിനാല്‍ വൈദ്യുതി നിലയ്ക്കുകയും ചെയ്തു.

മറ്റൊരു കൂറ്റന്‍മരം കൂലം-കൊളത്തൂര്‍ റോഡിലാണ് വീണത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ പി.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘം ഒരുമണിക്കൂറിലേറെ സമയമെടുത്താണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.

ഇതിനിടയില്‍ തന്നെ സംസ്ഥാനപാതയിലെ നെടുമുണ്ടവളവില്‍ റോഡരികില്‍ സ്ഥാപിച്ച വലിയ പരസ്യബോര്‍ഡ് റോഡിലേക്ക് തകര്‍ന്നുവീണത് കാരണം ഗതാഗതതടസം അനുഭവപ്പെട്ടു.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വേത്തിലെത്തിയ സംഘം ബോര്‍ഡ് മുറിച്ചുനീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുധീഷ്, അനൂപ്, പി.വി.ദയാല്‍, അഭിനേഷ്, ഷജില്‍ മിന്നാടന്‍, ജയന്‍ ഹോംഗാര്‍ഡുമാരായ സുഗതന്‍, സജീന്ദ്രന്‍, രാജീവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.