തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മരം കടപുഴകിവീണു-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കൂറ്റന്‍മരം റോഡിലേക്ക് കടപുഴകി വീണ് വാഹനഗതാഗതം മുടങ്ങി.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

വളക്കെ പാലത്തിന് സമീപത്തെ മരമാണ് റോഡിലേക്ക് വീണത്.

മരം വീണ് വൈദ്യുതിലൈനുകളും മറ്റും തകര്‍ന്നതിനാല്‍ പ്രദേശം മുഴുവന്‍ ഇരുട്ടിലാവുകയും ചെയ്തു.

ഈ സമയം റോഡില്‍ വാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ

നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ അരമണിക്കൂറിനകം മരം മുറിച്ചുനീക്കി വാഹനഗതാഗതം പുനസ്ഥാപിച്ചു.

സേനാംഗങ്ങളായ പി.അഭിനേഷ്, ടി.വി.രജീഷ്‌കുമാര്‍, കെ.ധനേഷ്, നവീന്‍കുമാര്‍, പി.കെ.ധനഞ്ജയന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മരം മുറിച്ചുനീക്കിയത്. കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.