തിരുമുറ്റം ഇനി തിളങ്ങും.–തൃച്ചംബരം ക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ലുകല്‍ പതിക്കുന്ന പ്രവൃത്തി ആരംഭിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ല് പാകുന്ന ജോലികള്‍ ആരംഭിച്ചു,

ടി.ടി.കെ.ദേവസ്വത്തിന് കീഴില്‍ ജനകീയ കമ്മറ്റിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്.

23.5 ലക്ഷം രൂപ മുടക്കിയാണ് തിരുമുറ്റം കരിങ്കല്ല് പതിക്കുന്നത്.

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി പണി പൂര്‍ത്തിയാക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്.

വര്‍ഷങ്ങളായി ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തിയാണ് ജനകീയ കമ്മറ്റി പൂര്‍ത്തീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.