തൃച്ചംബരത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 3 ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിക്കും.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിക്കും.

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി മുഖ്യാതിഥിയായിരിക്കും.

പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ്, നേതാജി വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ് എന്നിവര്‍ സംബന്ധിക്കും.

തളിപ്പറമ്പ് പെട്രോള്‍പമ്പിന് സമീപം വര്‍ഷങ്ങളായി ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറില്ലാതെ ജനങ്ങള്‍ വെയിലും മഴയുമെറ്റ് കഷ്ടപ്പെടുകയായിരുന്നു.

കണ്ണൂര്‍ ഓണ്‍ലസൈന്‍ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ വിഷയം പരാതിയായി ഉന്നയിക്കപ്പെട്ടപ്പോള്‍

അധ്യക്ഷനായിരുന്ന നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുന്‍കൈയെടുകയും

തൃച്ചംബരം വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ്, നേതാജി വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ് എന്നിവരുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറെ കണ്ടെത്തുകയായിരുന്നു.

ആര്‍.എസ്.പി നേതാവും റിട്ട.അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ സി.വല്‍സന്‍ മാസ്റ്ററാണ് തന്റെ സഹോദരി പരേതയായ ചെള്ളക്കര നളിനിയുടെ സ്മാരകമായി 80,000 രൂപ ചെലവിട്ട് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്‍കിയത്.

ഇതോടെ തൃച്ചംബരം പ്രദേശത്തെ ബസ് യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരമാവുകയാണ്.