കെ.സി.ആറിന് പ്രധാനമന്ത്രിയാവണം-ടി.ആര്‍.എസ് ഇനി ബി.ആര്‍.എസ്.
ന്യൂഡല്‍ഹി: ബുധനാഴ്ച ഉച്ചയ്ക്ക് 1.19 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ ‘ദേശീയപാര്‍ട്ടി’ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു.
തെലങ്കാന രാഷ്ട്രസമിതി ഇനി മുതല്‍ ഭാരത് രാഷ്ട്രസമിതി അഥവാ ബി.ആര്‍.എസ്. എന്നറിയപ്പെടുമെന്ന് കെ.സി.ആര്‍. പറഞ്ഞു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് കെ.സി.ആറിന്റെ നീക്കം.
ടി.ആര്‍.എസിനെ ബി.ആര്‍.എസ്. ആയി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തിലാണ് കൈക്കൊണ്ടത്.
വിജയദശമി ദിനത്തില്‍ നടന്ന ഭാരതീയ രാഷ്ട്രസമിതി പ്രഖ്യാപനവേദിയില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഡി.എം.കെ. സഖ്യകക്ഷിയായ വി.സി.കെ.
സഖ്യകക്ഷിയായ വി.സി.കെ. നേതാവ് തൊല്‍ തിരുമാളവനും ഉണ്ടായിരുന്നു.
ദേശീയതലത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.ആര്‍. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, എം.കെ. സ്റ്റാലിന്‍, പിണറായി വിജയന്‍, നവീന്‍ പട്‌നായിക് തുടങ്ങിയവരുമായി കെ.സി.ആര്‍. നടത്തിയ കൂടിക്കാഴ്ചകള്‍ ചര്‍ച്ചയായിരുന്നു.