കണ്ണൂരില്‍ U3 A യുടെ ആദ്യ യൂണിറ്റ് രൂപീകരിച്ചു.
കണ്ണൂര്‍: ഇനി 55 തികഞ്ഞവര്‍ക്ക് കണ്ണൂരിലും ഐശ്വര്യത്തോടെ പ്രായമാകാം. ശ്രീപുരത്ത് നടന്ന ദ്വിദിന സഹവാസ ശില്പശാലയില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഥമ U3A യൂനിറ്റ് രൂപീകരിച്ചു.
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമാണ് യൂനിവേഴ്‌സിറ്റി ഓഫ് തേര്‍ഡ് ഏജ്.
55 തികഞ്ഞവരുടെ മാനസീകവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമിടുന്ന U3A യുടെ മുദ്രാവാക്യം ഐശ്വര്യത്തോടെ പ്രായമാകാം അര്‍ത്ഥ വത്തായി ജീവിക്കാം എന്നാണ്.
U3 A ഫെസിലിറ്റേറ്റര്‍ സുബൈര്‍ കടമേരി ശില്പ്പശാല നയിച്ചു. ശ്രീലേഖ ടീച്ചര്‍, കെ.ടി.ഷാജി എന്നിവര്‍ സഹായികളായി.
മെന്റര്‍: ഡോ. നാരായണന്‍ പുതുശ്ശേരി, ചീഫ് കോഡിനേറ്റര്‍: ഡോ.എ.ആര്‍.രാജന്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍: ടി.വി. മോഹനന്‍, ചീഫ് എക്‌സിക്യുട്ടീവ് : ടി.വി. രവീന്ദ്രന്‍, അസി. എക്‌സിക്യൂട്ടീവ്: പടവില്‍ സമ്പത്ത്, ഫിനാന്‍സ് മാനേജര്‍: ഡോ.അബ്ദുറഹ്‌മാന്‍ കൊളത്തായി.
കണ്ണൂര്‍ ജില്ലയില്‍ ഓരോ പഞ്ചായത്തിലും U3A യുടെ യൂണിറ്റുകള്‍ വളരെ വേഗത്തില്‍ രൂപീകരിക്കാനുള്ള നടപടികള്‍ വരും നാളുകളില്‍ കൈക്കൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
