ചെറുതാഴത്ത് യുഡിഎഫില്‍ ഭിന്നത- യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് നജ്മുദ്ദീന്‍

പിലാത്തറ: ഒരുഭാഗത്ത് ഇലക്ഷന്‍ പ്രചരണംപൊടിപൊടിക്കുമ്പോള്‍ ചെറുതാഴത്ത് യുഡിഎഫില്‍ ഭിന്നത.

യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി അറിയിച്ച് ലീഗ് നേതാവ് നജ്മുദ്ദീന്‍ പിലാത്തറ.

പഞ്ചായത്തിലെ യുഡിഎഫിന്റെ പ്രചരണം ചെയര്‍മാന്‍ പോലും അറിയാതെ നടക്കുന്നത് രണ്ടുതവണയായെന്ന് നജ്മുദ്ദീന്‍ ആരോപിച്ചു.

പഞ്ചായത്തില്‍ ഒരു വികസനം പോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഉണ്ണിത്താന്റെ പ്രവര്‍ത്തിക്കെതിരെ കഴിഞ്ഞദിവസം കണ്‍വെന്‍ഷനില്‍ വാക്‌പോര് നടന്നിരുന്നു.

മണ്ഡലം നേതാക്കള്‍ പോലും പറഞ്ഞ വാക്കുകള്‍ പാലിക്കുന്നില്ല.

ചെറുതാഴത്ത് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനോ പോസ്റ്ററുകളും മറ്റും ഒട്ടിക്കാനോ ആളില്ലാത്തഅവസ്ഥയാണ്.

ഒരു പ്രചരണവും നടക്കുന്നില്ല എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്ന് നജ്മുദ്ദീന്‍ പറഞ്ഞു.