കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും.

എസ്എഫ്‌ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സര രംഗത്ത് ഉള്ളത്.

ശനിയാഴ്ച്ച  രാവിലെ മുതല്‍ ഉച്ചവരെയാണ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉച്ചയ്ക്ക് ശേഷം ഫലഫ്രഖ്യാപനം നടത്തും.

സുഷ്മ പരിശോധനയില്‍ എസ് എഫ് ഐയുടെ രണ്ട് നാമനിര്‍ദേശപത്രിക തള്ളിയതിനാല്‍ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ രണ്ട് സീറ്റില്‍ കെ എസ് യു-എംഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

ആകെയുള്ള 15 സീറ്റില്‍ യുയുസി, ബാച്ച് റപ്രസന്റേറ്റീവ് സീറ്റിലാണ് കെ എസ് യു എംഎസ്എഫ് പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

28 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് എസ്.എഫ്.ഐ കുത്തക തകര്‍ത്ത് കെ.എസ്.യു എം.എസ്.എഫ് സഖ്യം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്തത്.