മെസ്‌ന ഇനി ഉജ്ജ്വലബാല്യം–സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം കെ.വി.മെസ്‌നക്ക്
കണ്ണൂര്‍: കുട്ടികള്‍ക്കായി കേരള സംസ്ഥാന സര്‍ക്കാറിന്റെ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2020 ലെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം കെ.വി മെസ്‌നക്ക് ലഭിച്ചു.
കല,സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 6 നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.
മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി സാഹിത്യ നേട്ടങ്ങള്‍ കൈവരിച്ച മെസ്‌ന തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും കുറുമാത്തൂര്‍ സ്വദേശിയുമാണ്.
ടാഗോര്‍ വിദ്യാനികേതന്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.വി മെസ്മറിന്റെയും കൊയ്യം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ കെ.കെ.ബീനയുടേയും മകളാണ്.