ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക്-ഉര്‍വ്വശിയുടെ ഏറ്റവും മികച്ച കഥാപാത്രം.

ഒരു സിനിമ അതിന്റെ കഥാപാത്രങ്ങളുടെ സ്വത്വം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതാണെങ്കില്‍ അത് ഉദാത്തമായ സിനിമയായി മാറും എന്നതിന് ഉദാഹരണമാണ് ക്രിസ്റ്റി ടോം  രചനയും
സംവിധാനവും നിര്‍വ്വഹിച്ച ഉള്ളൊഴുക്ക് എന്ന സിനിമ.

ഉര്‍വ്വശിയുടെ ലീലാമ്മ എന്ന കഥാപാത്രം അവരുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറുന്നു.

അവരെ പ്രേക്ഷകര്‍ ഒരേസമയം സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന രീതിയില്‍ അഭിനയിച്ച് തകര്‍ക്കുകയാണ് ഉര്‍വ്വശി.

മരുമകളായി വരുന്ന പാര്‍വ്വതി തിരുവോത്തിന്റെ അഞ്ജുവും അഞ്ജുവിന്റെ ഭര്‍ത്താവ് തോമസ്‌കുട്ടിയായി വരുന്ന പ്രശാന്ത് മുരളിയും കാമുകനായ അര്‍ജുന്‍ രാധാകൃഷ്ണനും അഞ്ജുവിന്റെ അച്ഛനായി അലന്‍സിയറും അമ്മയായി ജയ കുറുപ്പും ഉര്‍വ്വശിയുടെ സഹോദരിയായ കന്യാസ്ത്രീയായി വരുന്ന വീണാനായരും എന്നുവേണ്ട ഈ സിനിമയില്‍ വന്നുപോകുന്ന എല്ലാ കഥാപാത്രങ്ങളും അഭനയ മികവുകൊണ്ട് നമ്മെ അമ്പരപ്പിക്കും.

സിനിമയുടെ ലൊക്കേഷനാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.

ഷെഹ്നാദ് ജലാലിന്റെ ക്യാമറയും സുഷിന്‍ ശ്യാമിന്റെ സംഗീതവും എല്ലാം തന്നെ ഇതില്‍ ചേരുപടി ചേര്‍ത്തുവെച്ചിട്ടുണ്ട്. സിനിമയുടെ തുടക്കംതൊട്ട് ആരംഭിക്കുന്ന കഥാപാത്രങ്ങളുടെ പിരിമുറുക്കം തിയേറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകരെ അറിയാതെ പിന്തുടരും.