യൂണിഫോം നിര്‍ബന്ധം-പക്ഷെ, യൂണിഫോം അലവന്‍സ് നഹി-ഇത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-
Report By—NANDALAL-Pariyaram

പരിയാരം: യൂണിഫോം നിര്‍ബന്ധമാക്കിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി യൂണിഫോം അലവന്‍സ് ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍.
നേഴ്‌സുമാരും നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും യൂണിഫോം ധരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും അലവന്‍സ് ലഭിക്കുന്നില്ല.
ഇപ്പോള്‍ കോവിഡ് ഡ്യൂട്ടിക്കായി എന്‍.എച്ച്.എം വഴി നിരവധി പേരെ പുതുതായി ജോലിക്കെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ക്കും യൂണിഫോം ഇല്ല.
പി.പി.ഇ കിറ്റ് ധരിക്കുന്നതിനാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍ പെടുന്നില്ലെങ്കിലും ഇവര്‍ക്കും യൂണിഫോം അലവന്‍സില്ല.
എങ്കിലും ചില ഡേക്ടര്‍മാരും ജീവനക്കാരും ഇപ്പോഴും പഴയ യൂണിഫോം ധരിച്ചു തന്നെയാണ് സേവനം ചെയ്യുന്നത്.
തിരിച്ചറിയല്‍ കാര്‍ഡിന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായിട്ടും ഇപ്പോഴും ജീവനക്കാര്‍ ധരിക്കുന്നത് പഴയ പരിയാരം മെഡിക്കല്‍ കോളേജിന്റെ അതേ തിരിച്ചറിയല്‍ കാര്‍ഡാണ്.
ആര്‍ക്കും തന്നെ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടില്ല. ജീവനക്കാര്‍ യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമായും ധരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ യൂണിഫോം അലവന്‍സ് കൂടി ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
