കേന്ദ്രമന്ത്രി വി.കെ.സിങ്ങ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി-

തളിപ്പറമ്പ്: കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ വി.കെ.സിങ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ശനിയാഴ്ച വൈകീട്ട് 7.15നാണ് മന്ത്രി എത്തിയത്. ടി.ടി.കെ.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി,

എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. അദ്ദേഹം പിന്നീട് പൊന്നിന്‍കുടം വെച്ച് തൊഴുതു.

അല്‍പ്പസമയം ക്ഷേത്രം ഓഫീസിലും ചെലവഴിച്ചു. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ രാജരാജേശ്വരന്റെ ഫോട്ടോ മന്ത്രിക്ക് നല്‍കി.

ബി.ജെ.പി. നേതാക്കളായ പി.കെ.കൃഷ്ണദാസ്, കെ.രഞ്ജിത്ത്, എന്‍.ഹരിദാസ്, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍, എ.പി.ഗംഗാധരന്‍, രമേശന്‍ ചെങ്ങുനി തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.