അജ്ഞാത മൃതദേഹം കണ്ടെത്തി-
അരവഞ്ചാല്‍: അജ്ഞാത മൃതദേഹം കണ്ടെത്തി.
അരവഞ്ചാല്‍ തണ്ടനാട്ട് പൊയില്‍ തൊട്ടിക്കുണ്ട്‌തോട്ടിന് സമീപത്തായാണ് ഇന്ന് വൈകുന്നേരം ആറരയോടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.
മധ്യവസ്‌ക്കനായ പുരുഷന്റേതാണ് മൃതദേഹം. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്തുനിന്ന് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
മൃതദേഹം പേരൂലില്‍ നിന്ന് കാണാതായ ആളുടേതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.