ആ മൃതദേഹം ദാമോദരന്‍ വൈദ്യരുടേത്.
അരവഞ്ചാല്‍: അരവഞ്ചാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പെരിന്തട്ട തവിടിശേരിയിലെ പൂരക്കടവത്ത് വീട്ടില്‍ ദാമോദരന്‍ വൈദ്യര്‍(85)ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് അരവഞ്ചാല്‍ തണ്ടനാട്ട് പൊയില്‍ തൊട്ടിക്കുണ്ട് തോട്ടിന് സമീപത്തായാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തണ്ടനാട്ട് പൊയില്‍ ഭാഗത്ത് തോട്ടിന്‍ കരയില്‍ പച്ചമരുന്ന് പറിക്കാന്‍ പോയപ്പോള്‍ പാറക്കെട്ടില്‍ വീണ് മരിച്ചതായാണ് സൂചന.
ഉടുത്തിരുന്ന മുണ്ടിന്റെ മടിക്കുത്തില്‍ പൊതിഞ്ഞ നിലയില്‍ പച്ചിലകള്‍ കണ്ടെത്തിയിട്ടുണ്ട്.
പെരിങ്ങോം-വയക്കര പഞ്ചായത്തിലെ തവിടിശേരി വാര്‍ഡിലെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇദ്ദേഹത്തിന് പഞ്ചായത്തംഗം കെ.കമലാക്ഷന്‍ മുന്‍കൈയെടുത്ത് റേഷന്‍കാര്‍ഡും
പെന്‍ഷനും ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു. മക്കള്‍ ഉണ്ടെങ്കിലും ഇദ്ദേഹം തറവാട്ട് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.