കണ്ണൂരില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കായി വലവിരിച്ച് പോലീസ്-
കണ്ണൂര്‍: വയനാട്ടിലും കണ്ണൂര്‍ ചാല്‍ബീച്ചിലും മാവോവാദി നോതാക്കള്‍ പിടിയിലായതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.
ചാല്‍ ബീച്ചില്‍ നിന്ന് പിടിയിലായ രാഘവേന്ദ്ര എന്ന ഗൗതമിനെ ചോദ്യം ചെയ്തില്‍ നിന്നും നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ബന്‍ മാവോയിസ്റ്റുകളേയും മാവോയിസ്റ്റ് മുന്‍നിര സംഘടനകളുടെയും ചില സജീവ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായാണ് സൂചനകള്‍.
അടുത്തദിവസങ്ങളില്‍ നിര്‍ണായകമായ ചില നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.
വര്‍ഷങ്ങളായി കേരള-തമിഴ്‌നാട്-കര്‍ണാടക പോലീസുകാര്‍ക്ക് തലവേദനയായ ഭവാനി-കബനി ദളങ്ങളിലെ പ്രമുഖരെ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാതെ പിടികൂടാന്‍ സാധിച്ചതില്‍
കേരളത്തിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന മികവ് കേന്ദ്ര ഏജന്‍സികള്‍ പോലും അംഗീകരിച്ചത് കേരളാ പോലീസിന് അഭിമാനമായി മാറിയിട്ടുണ്ട്.
ബി.ജി.കൃഷ്ണമൂര്‍ത്തിയും സാവിത്രിയും പിടിയിലായതിന് പിന്നിലെ രഹസ്യങ്ങള്‍ എ.ടി.എസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.