എം.വി.ആറിന്റെ ഒരു ജന്‍മം മികച്ച ആത്മകഥാ പുസ്തകം–താനും ആത്മകഥാ രചനയിലെന്ന് പ്രഫ.ഇ.കുഞ്ഞിരാമന്‍-

തളിപ്പറമ്പ്: ആത്മകഥകളില്‍ എന്തൊക്കെ പറയണം, പറയാന്‍ പാടില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എം.വി.രാഘവന്റെ

ആത്മകഥയായ ഒരു ജന്‍മം എന്ന പുസ്തകമെന്ന് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍.

താനും ഒരു ആത്മകഥാരചനയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഭാര്‍ഗവന്‍ പറശിനിക്കടവ് രചിച്ച ഉസ്‌ക്കൂള്‍കാലം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി.ആറിന്റെ മരുമകന്‍ കൂടിയായ പ്രഫ.ഇ.കുഞ്ഞിരാമന്‍.

കവി മാധവന്‍ പുറച്ചേരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ് കെ.കൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.

രാധാകൃഷ്ണന്‍ മാണിക്കോത്ത് അധ്യാപകരെ ആദരിച്ചു. വല്‍സന്‍ അഞ്ചാംപീടിക പുസ്തകം പരിചയപ്പെടുത്തി.

പി.ഹരിശങ്കര്‍, എസ്.കെ.നളിനാക്ഷന്‍, സുസ്മിത ബാബു, എം.വി.ഷാജി, ബഷീര്‍ പെരുവളത്ത്പറമ്പ്, മനോഹരന്‍ വെങ്ങര, ഹരിപ്രസാദ് തായിനേരി, രതി കണിയാരത്ത്,

കെ.കെ.രാജേഷ് കുറുമാത്തൂര്‍, റീജ മുകുന്ദന്‍, കെ.പി.രാജീവന്‍, എം.എം.അനിത, കെ.വി.ബാലകൃഷ്ണന്‍,

ഭാര്‍ഗവന്‍ പറശിനിക്കടവ് എന്നിവര്‍ പ്രസംഗിച്ചു. സദാശിവന്‍ ഇരിങ്ങല്‍ സ്വാഗതവും ഗിരീഷ് പൂക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.