ഉയരും ഞാന്‍ നാടാകെ-@38. പി.ചന്ദ്രകുമാറിന്റെ ക്ലാസിക് സിനിമ.
ആദിവാസി ജീവിതങ്ങളെക്കുറിച്ച് മലയാളികളെ അറിയിച്ച എഴുത്തുകാരനാണ് കെ.പാനൂര്‍.
അദ്ദേഹത്തിന്റെ മലകള്‍ താഴ്‌വരകള്‍ മനുഷ്യര്‍, കേരളത്തിലെ ആഫ്രിക്ക എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട സിനിമയാണ് ഉയരും ഞാന്‍ നാടാകെ.
പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മാര്‍ഷല്‍ എഞ്ചിനീയറിംഗ് ഉടമയുമായ കുറ്റിയില്‍ ബാലനാണ് സിനിമ നിര്‍മ്മിച്ചത്.
1985 നവംബര്‍ ഒന്നിനാണ് 38 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.
സംവിധായകന്‍ പി.ചന്ദ്രകുമാറിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല സിനിമയാണ് ഉയരും ഞാന്‍ നാടാകെ.
പി.എം.താജാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
എസ്.ജെ.തോമസ് ക്യാമറയും കെ.രാജഗോപാല്‍ എഡറ്റിംഗും നിര്‍വ്വഹിച്ചു.
മക്കട ദേവദാസ് കലാസംവിധാനവും എസ്.കൊന്നനാട്ട് പരസ്യവും കൈകാര്യം ചെയ്തു.
ഒ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഹരിപ്പാട് കെ.പി.എന്‍.പിള്ള. പശ്ചാത്തലസംഗീതം മണിരാജ.
മോഹന്‍ലാല്‍, എം.ജി.സോമന്‍, വേണുനാഗവള്ളി, വിജയരാഘവന്‍, കുതിരവട്ടം പപ്പു, ടി.ജി.രവി, ബാലന്‍.കെ.നായര്‍, രാമു, സുഗിനീഷ്, ബാലസിംഗ്, സത്യേന്ദ്ര, മാധുരി, അരുണ, ഭാഗ്യലക്ഷ്മി, ചിത്ര, സുര്യ, വൈ.വിജയ, ജില്‍ജില്‍ സുമി, സരസ, ശ്രീദേവി, സോന ബാലന്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിലെത്തിയത്.
ഗാനങ്ങള്‍-
1-ഇന്ദു പൂര്‍ണേന്ദു-യേശുദാസ്, ചിത്ര.
2-കാട്ടിലെ വെണ്‍തേക്കും-യേശുദാസ്.
3-മാതളതേനുണ്ണാന്‍-വി.ടി.മുരളി.
4-തുള്ളിത്തുള്ളി-വി.ടി.മുരളി.