ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണിയതില്‍ ആക്ഷേപം–വിജിലന്‍സ് അന്വേഷണം തുടങ്ങി-

പഴയങ്ങാടി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയതില്‍ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിലാണ് വിജിലന്‍സ് അന്വേഷണം. സെപ്റ്റംബര്‍ 18 ന് ഇവിടുത്തെ ഭണ്ഡാരങ്ങള്‍ ദേവസ്വം ബോര്‍ഡ്

അംഗങ്ങളുടെ സാന്നിധ്യത്തില്ലാതെ ചിറക്കല്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും മറ്റ് ചിലരും ചേര്‍ന്ന് തുറന്ന് എണ്ണിയിരുന്നു.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇത് ചെയ്തതത്രെ. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സിഐ മനോജ് ആണ് അന്വേഷിക്കുന്നത്.

എക്‌സിക്യൂട്ടീവ് ഓഫീസറെയും ഒപ്പമുണ്ടായിരുന്നവരെയും വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തും.

എക്‌സിക്യൂട്ടീവ് ഓഫീസറെ മാറ്റണമെന്നും നാട്ടുകാര്‍ മലബാര്‍ ദേവസ്വം കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.