തളിപ്പറമ്പ്: വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തൃച്ചംബരം തുളസി ഹാളിൽ വെച്ച് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഏകദിനക്യാമ്പ് സംഘടിപ്പിച്ചു.
ഹാപ്പിനസ് അവർ എന്ന പേരിലുള്ള ക്ലാസ് പ്രശസ്ത മെൻ്റലിസ്ററും മോട്ടിവേറ്ററുമായ ഷമ്മാസ് മുഹമ്മദ് അവതരിപ്പിച്ചു.
ലീഡർഷിപ്പ് ട്രെയിനിംഗ് ക്ലാസിന് പി.സി. വിജയരാജൻ നേതൃത്വം നൽകി.
തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് ഗ്രൂപ്പ് ചർച്ചയും അവതരണവും നടന്നു.
യൂത്ത് വിഭാഗം ചെയർമാനായി എൻ.വി.ജയന്ത് കൺവീനറായി ശ്രുതി മനോജ് എന്നിവരെ യോഗം തെരഞ്ഞെടുത്തു.
പ്രസിഡൻ്റ് കെ. വി. ആർ. വാര്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.വി.ഉണ്ണിക്കൃഷ്ണൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പി.ടി. പത്മാവതി ടീച്ചർ, പി.സി. വിജയരാജൻ, സി.വി. സോമനാഥൻ , കെ വി ഉണ്ണിക്കൃഷ്ണൻ തൃച്ചംബരം എന്നിവർ പ്രസംഗിച്ചു.
ടി.ഗംഗാധരൻ, ടി. നാരായണ വാര്യർ, സി.വി. രമണി, ടി.വി.പുഷ്പകുമാരി, ടി.വി. പങ്കജാക്ഷൻ, പി ടി രാജലക്ഷ്മി, ടി ചാരുകല, വി.വി.ഗോപിനാഥൻ, കെ ഇന്ദിര , പി സി വിജയകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.