സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസാചരണം തുടങ്ങി
തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രാമായണ മാസം ആചരിച്ചു.
ക്വിസ്സ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ രാമായണ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിദിന ഓണ്‍ലൈന്‍ ക്വിസ്സ് നടക്കും.
വനിതാ വേദി വൈസ് പ്രസിഡന്റ് സി.എം.മായദേവിയുടെ പ്രാര്‍ത്ഥനയോടെആരംഭിച്ച പരിപാടി സമസ്ത കേരള വാര്യര്‍ സമാജം കേന്ദ്ര പ്രസിഡന്റ് പി കെ മോഹന്‍ദാസ് വാര്യര്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.വി.ആര്‍ വാര്യര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വി.വി.മുരളീധര വാര്യര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.ടി.പത്മാവതി, വനിതാ വേദി പ്രസിഡന്റ് ടി.ഓമന പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂണിറ്റ് സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ടി.വി.ചന്ദ്രഭാനു നന്ദിയും പറഞ്ഞു.
ക്വിസ്സ് മാസ്റ്റര്‍ ടി.ഗംഗാധരന്‍ പാലിക്കേണ്ട നിയമങ്ങള്‍ വ്യക്തമാക്കി.
വിജയികള്‍ക്ക് ഓണാഘോഷ വേദിയില്‍ സമ്മാനം നല്‍കുമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു.
