വയോജനദിനത്തില്‍ ഒ.എ.കെ.മാസ്റ്ററെ ആദരിച്ചു.

കൊളച്ചേരി: ഒക്ടോബര്‍ 1 വയോജന ദിനത്തില്‍ ഒ.എ.കെ.മാസ്റ്ററെ ആദരിച്ചു.

2005-10 കാലഘട്ടത്തില്‍ കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് ആയിരുന്ന മാസ്റ്ററെ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തിയാണ് ആദരിച്ചത്.

മറ്റ് ഭരണസമിതി അംഗങ്ങളായിരുന്ന പി.പി.കുഞ്ഞിരാമന്‍, കെ.വി. ഗോപാലന്‍, ഒ.വി.രാമചന്ദ്രന്‍, കെ.പി.ചന്ദ്രഭാനു, എം.പി.പ്രഭാവതി, എന്‍.പി.അഫ്‌സത്ത്, ബുഷ്റ, ആബിദ, സെറീന, ഫൗസിയ എന്നിവര്‍ പങ്കെടുത്തു.

അന്നത്തെ ഭരണ സമിതിയില്‍ ഉണ്ടായിരുന്ന മണ്‍മറഞ്ഞുപോയ എം.ഗോവിന്ദന്‍ മാസ്റ്റര്‍, ഇ.ഒ.മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ആയിരുന്ന കെ.പി. പ്രഭാകാരന്‍ എന്നിവരെ അനുസ്മരിക്കുകയും ചെയ്തു.