കീഴാറ്റൂര്‍ വെച്ചിയോട്ട് ക്ഷേത്രം പുനര്‍നിര്‍മ്മാണം-ഫണ്ട് ശേഖരണം ആരംഭിച്ചു-മൊട്ടമ്മല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കീഴാറ്റൂര്‍ വെച്ചിയോട്ട് ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിന് തുടക്കമായി.

ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് അഗ്നിക്കിരയായ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയാണ് ഇതിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചത്.

പ്രശസ്ത സിനിമാ നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ മൊട്ടമ്മല്‍ രാജന്‍ ആദ്യ സംഭാവന പുനര്‍നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനായ കല്ലിങ്കീല്‍ പത്മനാഭന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എ.ബി.സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി, പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഒ.സുഭാഗ്യം,

മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരന്‍, ക്ഷേത്രം പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. കെ.പി.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.