വെച്ചിയോട്ട് ക്ഷേത്രം പരമാവധി വേഗത്തില്‍ പുനര്‍നിര്‍മ്മിക്കും.-കമ്മറ്റി രൂപീകരിച്ചു. കല്ലിങ്കീല്‍ ചെയര്‍മാന്‍, കെ.മുരളീധരന്‍ ട്രഷറര്‍.

തളിപ്പറമ്പ്: തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ച കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതിക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഇന്ന് ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു.

ഏതാണ്ട് 60 ലക്ഷം രൂപയോളം ചെലവുവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.

ഇതിനായി 201 അംഗ പുനരുദ്ധാരണ കമ്മറ്റി രൂപീകരിച്ചു.

ഭാരവാഹികള്‍-തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍-കല്ലിങ്കീല്‍ പത്മനാഭന്‍-ചെയര്‍മാന്‍, ക്ഷേത്രം തന്ത്രി കെ.പി.ബാലകൃഷ്ണന്‍-ജന.കണ്‍വീനര്‍, മുന്‍ നഗരസഭാ വൈസ് ചയര്‍മാന്‍ കെ.മുരളീധരന്‍-ട്രഷറര്‍.