വെള്ളാവില്‍ സി.പി.എം നേതൃത്വത്തില്‍ യു.ഡി.എഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.
വെള്ളാവ്: വെള്ളാവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന്റെ കൊടിമരവും കൊടിയും മുറിച്ച് മാറ്റുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.
പരാജയഭീതി മുന്നില്‍ കണ്ട് കൊണ്ട് സി.പി.എം കുറ്റ്യേരി ലോക്കല്‍ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രചരണ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തതെന്ന് യു.ഡി എഫ് നേതാക്കളായ പി.വി.അബ്ദുല്‍ ഷുക്കൂര്‍, ഇ.ടി.രാജീവന്‍, രാജീവന്‍ വെള്ളാവ്, പി.വി.നാരായണന്‍കുട്ടി, കെ.ബാലകൃഷ്ണന്‍,
ഇ.വിജയന്‍ മാസ്റ്റര്‍, എം.എ.ഇബ്രാഹിം, പി സുഖദേവന്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍, പി.വി സജീവന്‍, ബഷീര്‍ എം പൊയില്‍, ഇ.വി. സുരേശന്‍ മാസ്റ്റര്‍, റഷീദ് വെള്ളാവ് എന്നിവര്‍ പ്രതിഷേധിച്ചു.
ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സിക്രട്ടറി രാജീവന്‍ വെള്ളാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.
ഇന്ന് വൈകുന്നേരം. 5 മണിക്ക് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിന്‍ വെള്ളാവ് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തും.
