വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്.
ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് എട്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം കൊണ്ട് പാര്‍ക്കിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ‘കണ്ടല്‍ ടൂറിസം’ പദ്ധതി, കണ്ടല്‍ നടപ്പാത, പാര്‍ക്കില്‍ നിന്ന് വയലിലൂടെയുള്ള നാല് കിലോമീറ്റര്‍ നടപ്പാത, സൈക്കിള്‍ വേ, കുട്ടികള്‍ക്കായുള്ള അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഒരുക്കും.
രണ്ടാം ഘട്ടത്തില്‍ സഞ്ചാരികള്‍ക്കും കലാകാരന്മാര്‍ക്കും ഒത്തുകൂടാനും കൂടിക്കാഴ്ചകള്‍ നടത്താനും ആംഫി തിയേറ്റര്‍, മഡ് ഫുട്‌ബോള്‍ സൗകര്യം, പെഡല്‍ ബോട്ട് സര്‍വീസ്,
കയാക്കിങ്, ഫ്‌ളോട്ടിംഗ് ഡൈനിങ്ങ്, അമ്പതോളം പേര്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന മെഡിറ്റേഷന്‍ സ്‌പേസ്, ഗവേഷകര്‍ക്കായി കണ്ടല്‍ ഗവേഷണ കേന്ദ്രം എന്നിവ സജ്ജമാക്കും.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. 2014 ലാണ് രണ്ട് കോടി രൂപ ചെലവില്‍ ഡി ടി പി സി യുടെ നേതൃത്വത്തില്‍ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്.
പാര്‍ക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ മേഖലയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാകും.
