സഹായിച്ചത് സി.പിഎമ്മുകാര്‍ മാത്രം–എന്നെ ആരും തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സഹല.
അപവാദപ്രചാരണങ്ങള്‍ക്ക് മറുപടിയായി സഹലയുടെ വീഡിയോ-
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം വൈറലായി മാറിയ മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്തും അതിന് സി.പി.എം.നേതാവും

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടിയും വ്യാപക ചര്‍ച്ചയായി മാറിയ ഘട്ടത്തില്‍ വിവാഹിതയായ സഹല തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്.
പി.കെ.സുബൈറിന്റെ തുറന്ന കത്തിനെയും മറ്റ് പ്രചാരണങ്ങളേയും തള്ളിക്കളയുന്ന വീഡിയോയിലെ വാക്കുകള്‍ ചുവടെ-
സുഹൃത്തുക്കളേ,
എന്റെ പേര് സഹല, തളിപ്പറമ്പിനടുത്തുള്ളപരിയാരത്താണെന്റെ വീട്. കഴിഞ്ഞ കുറേ ദിവസങ്ങളായി മുസ്ലിംലീഗിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി എനിക്കും എന്റെ ഭര്‍ത്താവിനുമെതിരെ വ്യാജപ്രചാരണങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.
അതിന്റെ സത്യാവസ്ഥ അറിയിക്കാനാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ലീഗുകാര്‍ പറയുന്നത് എന്നെ തട്ടിക്കൊണ്ടുവന്ന് തടങ്കലില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണ്.
എന്നാല്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്നെ ആരും തട്ടിക്കൊണ്ട് വന്നതുമില്ല, ഒളിപ്പിച്ചു വെച്ചിട്ടുമില്ല എന്നാണ്. ഞാന്‍ ജനിച്ചത് മുതല്‍ കാണുന്ന എനിക്കും എന്റെ ഉമ്മാക്കും ഉപ്പാക്കും താങ്ങും തണലുമായി ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ഏട്ടന്റെ കൂടെയാണ്.
ഞങ്ങള്‍ രഹസ്യമായി കല്യാണം കഴിച്ചതല്ല, സ്പെഷ്യന്‍ മാര്യേജ് ആക്റ്റ് വഴി ഒരു മാസം മമ്പേ ഞങ്ങള്‍ പോയി ഓണ്‍ലൈനില്‍ അപേക്ഷ കൊടുത്ത് നിയമപ്രകാരം വിവാഹം കഴിച്ചവരാണ്.
ഇക്കാര്യങ്ങളെല്ലാം തന്നെ എന്റെ വീട്ടുകാര്‍ക്ക് അറിവുള്ളതാണ്. എന്നാല്‍ ലീഗുകാര്‍ പ്രചരിപ്പിക്കുന്നതുപൊലെ നിക്കാഹോ കല്യാണമോ ആരുമായും ഉറപ്പിച്ചിരുന്നില്ല.
കള്ളപ്രചാരണമാണ് ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. ഉപ്പയേയും ഉമ്മയേയും കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ വിളിച്ചതാണ്. പക്ഷെ, അവരുടെ ഫോണൊക്കെ അവിടത്തെ ലീഗുകാരുടെ കൈവശമാണ് അവര്‍ യാതൊരു കാരണവശാലും എനിക്ക് അവരെ ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല, ഞങ്ങള്‍ വിവാഹിതരായതില്‍ എന്റെ ഉപ്പക്കോ ഉമ്മാക്കോ ഇപ്പോള്‍ യാതൊരുവിധ പ്രശ്നവുമില്ല.
പ്രശ്നം മുഴുവന്‍ അവിടത്തെ മുസ്ലിം ലീഗിന്റെ ആളുകള്‍ക്കാണ്. ഇന്നുവരെ ഈ മുസ്ലിം ലീഗിനെക്കൊണ്ട് എനിക്കോ എന്റെ ഉപ്പാക്കോ ഉമ്മക്കോ യാതൊരു സഹായവും ഇതുവരെ ചെയ്തിട്ടില്ല.
ഞങ്ങളെ എന്നും സഹായിച്ചത് സി.പി.എമ്മിന്റെ ആളുകളാണ്. ഞങ്ങളുടെ കൂടുംബത്തിലുള്ള ലീഗുകാരായ ബന്ധുക്കളാണ് ഈ അപവാദ പ്രചാരണമൊക്കെ ഉണ്ടാക്കുന്നത്.
