റേഷന്‍ കടക്കാരനോട് കൈക്കൂലി വാങ്ങിയ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍.

ആലപ്പുഴ: റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍ പിടിയില്‍.

അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്. കടയുടമയില്‍ നിന്നു 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

കാട്ടൂരില്‍ റേഷന്‍ കട പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.