തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-പ്രതികള്‍ എത്തിയത് വെളുത്ത ഓമ്‌നി വാനില്‍

പരിയാരം വിളയാങ്കോട് കുളപ്പുറത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പരിയാരം പോലീസിന് ഉന്നതതല നിര്‍ദ്ദേശം.
സി.പി.എം ശക്തികേന്ദ്രമായ കുളപ്പുറത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ പാര്‍ട്ടി നേതൃത്വം തന്നെ ഞെട്ടലിലാണ്.
സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകുന്നേരമാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്.
പോലീസില്‍ രേഖാമൂ ലം പരാതി നല്‍കാന്‍ താമസിച്ചതിനാല്‍ തുടക്കത്തില്‍ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയുമില്ല.
പരിയാരം പോലീസ് സ്‌റ്റേ ഷനില്‍ എസ്.എച്ച്.ഒയുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസം 5 കഴിഞ്ഞിട്ടും പുതിയ ആരെയും നിയമിക്കാതിരിക്കുന്നതും ഇത്തരം കേസുകളുടെ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടംഗസംഘം വന്നത് വെളുത്ത മാരുതി ഓമ്‌നി വാ നിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അമിതവേഗതയില്‍ വെളുത്ത മാരുതി ഓമ്‌നി വാന്‍ ഓടിച്ചുപോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിട്ടുണ്ട്.
ഈ ഭാഗ ത്തെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹതമായത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി പോലീസ് പറഞ്ഞു.
