വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉല്‍സവം തുടങ്ങി.
പിലാത്തറ:വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉത്സവം തുടങ്ങി. ആചാര്യവരണത്തിന് ശേഷം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി.
തുടര്‍ന്ന് ശ്രീഭൂതബലി, തിരുവാതിര എന്നിവയുണ്ടായി.
ചൊവ്വാഴ്ച 2.30 ന് അക്ഷരശ്ലോക സദസ്, രാത്രി ഏഴിന് തായമ്പക, തിടമ്പ് നൃത്തം,
എട്ടിന് പെരിയാട്ട് കലാകാരന്മാരുടെ കലാവിരുന്ന്, ബുധനാഴ്ച രാത്രി ഏഴിന് തായമ്പക, തിടമ്പ് നൃത്തം, ഒമ്പതിന് പുഷ്പക ബ്രാഹ്‌മണ സേവാ സംഘത്തിന്റെ കലാവിരുന്ന്,
വ്യാഴാഴ്ച രാവിലെ ഉത്സവബലി, രണ്ടിന് അക്ഷരശ്ലോക സദസ്, രാത്രി ഏഴിന് തായമ്പക, തിടമ്പ് നൃത്തം, 10 ന് കുളപ്പുറം കലാകാരന്മാരുടെ നൃത്ത നൃത്ത്യങ്ങള്‍,
വെള്ളിയാഴ്ച രണ്ടിന് അക്ഷരശ്ലോകസഭ, വൈകീട്ട് ശ്രീഭൂതബലി, രാത്രി 7.30 ന് ഇരട്ട തായമ്പക, പള്ളിവേട്ട, ശനിയാഴ്ച രാവിലെ ഒമ്പതിന് ആറാട്ട് തുടര്‍ന്ന് കൊടിയിറക്കല്‍, തുടര്‍ന്ന് 12 ന് ആറാട്ട് സദ്യ.
