ഭാര്യക്ക് അമേരിക്കയില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഭര്‍ത്താവിന്റെ 1,78,000 രൂപ തട്ടിയെടുത്തു.
തളിപ്പറമ്പ്: ഭാര്യക്ക് അമേരിക്കയില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഭര്‍ത്താവിന്റെ 1,78,000 രൂപ തട്ടിയെടുത്തതിന് പോലീസ്‌കേസെടുത്തു.
അമ്മംകുളത്തെ കീച്ചേരില്‍ വീട്ടില്‍ റോബര്‍ട്ട് വര്‍ഗീസിനാണ് പണം നഷ്ടപ്പെട്ടത്.
ചെന്നൈയിലെ എജ്യു ഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ജോസഫ് ഡാനിയേല്‍, സ്ഥാപനത്തിന്റെ കേരള ഏജന്റ് കോഴിക്കോട് സ്വദേശി വിപിന്‍ എന്നിവരുടെ പേരിലാണ് കേസ്.
2022 ല്‍ റോബര്‍ട്ട് വര്‍ഗീസിന്റെ ഭാര്യക്ക് അമേരിക്കന്‍ വിലയും ജോലിയും വാഗ്ദാനം ചെയ്ത് പ്രതികള്‍ പണം തട്ടിയെടുത്തുവെങ്കിലും ഇതേവരെ ജോലി നല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി.