യു.കെ.വിസ-കോട്ടയത്തെ അഞ്ജലി പണിക്കരുടെ പേരില്‍ കേസ്.
ശ്രീകണ്ഠാപുരം: മകന് യുയകെയിലേക്ക് കെയര്‍ വിസ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

മടമ്പം കരിമ്പില്‍ വീട്ടില്‍ ലിസി ഏബ്രഹാമിന്റെ പരാതിയില്‍ കോട്ടയം മണിയംകുന്നേല്‍ വീട്ടില്‍ അഞ്ജലി പണിക്കരുടെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.
2023 ഏപ്രില്‍ 29 മുതല്‍ അക്കൗണ്ട് മുഖേന 6,10,000 രൂപ പണം കൈപ്പറ്റിയിട്ടും വിസയോ പണമോ നല്‍കിയില്ലെന്നാണ് പരാതി.
