വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂര്‍: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.

നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

പുസ്തക പ്രകാശന ചടങ്ങില്‍ ആളുകള്‍ വരുന്നത് തടയാന്‍ നീക്കം ഉണ്ടായെന്ന് വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനം ഉന്നയിച്ചപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു.

ഞാന്‍ മോശക്കാരന്‍ ആണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി

വരുന്നുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമം നടന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.