കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കലാപാഹ്വാനം നടത്തുന്നു-ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് സി.പി.എം കലാപാഹ്വാനം നടത്തുന്നതെന്നും ഇതിനെതിരെ പ്രതിഷേധമുയരണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

അക്രമം നടന്ന ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ഡി.സി..സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി,

 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്, മണ്ഡലം പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ ഡി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.