വി.പി.രാമചന്ദ്രന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ആഗസ്ത് 24 ന്

പയ്യന്നൂര്‍: വി.പി.ഫൗണ്ടേഷന്റെ നേതൃത്വത്തില്‍പ്രശസ്ത സിനിമ-സീരിയല്‍ നാടകനടനും സംവിധായകനുമായ വി.പി.രാമചന്ദ്രന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ആഗസ്ത് 24 ന് നടക്കും.

കരിവെള്ളൂര്‍ മുരളി, ഇ.പി.രാജഗോപാലന്‍, ഉദിനൂര്‍ ബാലഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

വൈകുന്നേരം 4.30 ന് ആരാധന ഓഡിറ്റോറിയത്തില്‍ പി.യു.രാജന്റെ അധ്യക്ഷതയില്‍ നാടക-സിനിമ അഭിനേത്രി ഡോ.സജിതമഠത്തില്‍ ഉദ്ഘാടനം ചെയ്യും.

സിനിമ ചമയവിദഗ്ദന്‍ പട്ടണം റഷീദ് മുഖ്യാതിഥിയായി പുരസ്‌കാര സമര്‍പ്പണം നടത്തും.

വി.പി.രാമചന്ദ്രന്‍പുരസ്‌കാരം നാടക-സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഏറ്റുവാങ്ങും.

പി.കെ.സുരേഷ്‌കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

വി.പി.രാജേഷ് സ്വാഗതവും സീത ശശിധരന്‍ നന്ദിയും പറയും.

വാര്‍ത്ത സമ്മേളനത്തില്‍ വി.പി. മനോമോഹന്‍, സീത ശശിധരന്‍, രാധാ വേണുഗോപാല്‍, വി.പി.രാജേഷ്, കെ.യു. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.