വ്യാപാരോല്‍സവ്-23-സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തുടങ്ങി

തളിപ്പറമ്പ്: വ്യാപാരോത്സവം 2023 പ്രചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഉല്‍ഘാടനം ആള്‍ കേരള ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റുമായ രാജന്‍ തിയ്യേറത്ത് നിര്‍വ്വഹിച്ചു.

തളിപ്പറമ്പ് മര്‍ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍മാരുടെ സ്ഥാപനത്തില്‍ നിന്നും നിശ്ചിത തുകക്ക് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സമ്മാന കൂപ്പണില്‍ നിന്നും അരക്കോടി രൂപയുടെ ഏഴായിരം സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന പദ്ധതിയാണ് വ്യാപരോത്സവ്-23.

തളിപ്പറമ്പില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഒരു ഷോപ്പിങ് ഫെസ്റ്റിവല്‍ നവ്യാനുഭവമാവും.

ചടങ്ങില്‍ തളിപ്പറമ്പ് മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു.

വ്യാപാരോത്സവ് കോര്‍ഡിനേറ്റര്‍ എം.എ.മുനീര്‍ പദ്ധതി വിശദീകരണം നടത്തി.

സി.ടി.അഷ്റഫ് സംബന്ധിച്ചു. ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.