വന്‍ വാഷ് ശേഖരം കണ്ടെത്തി കറുപ്പസ്വാമി പിടിയില്‍

തളിപ്പറമ്പ്: വന്‍ വാഷ് ശേഖരം എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍.

പയ്യാവൂര്‍ പാടാംകവല ശാന്തിനഗറിലെ കറുപ്പസ്വാമിയാണ്(67)അറസ്റ്റിലായത്.

ശാന്തിനഗറിലെ കുന്നിന്‍മുകളില്‍ ഇയാളുടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് നിന്നാണ് ചാരായം വാറ്റാന്‍ രൂപപ്പെടുത്തിയ 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തത്.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തിലാണ് റെയിഡ് നടത്തിയത്.

ഇവിടെ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി വന്‍തോതില്‍ ചാരായം ഉല്‍പ്പാദിപ്പിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.

സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ശരത്ത്, കെ.വി.ഷൈജു, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തുടര്‍നടപടികള്‍ക്കായി പ്രതിയേയും തൊമ്ടിമുതലും ശ്രീകണ്ഠാപുരം റെയിഞ്ച് ഓഫീസിന് കൈമാറി.